ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ വ്യോമസേനയുടെ തെരച്ചിലില്‍ കണ്ടെത്തി

0
121

മസ്‍കത്ത്: ഒമാനില്‍ വഴിതെറ്റി മരുഭൂമിയില്‍ കുടങ്ങിയയാളെ അന്വേഷിച്ച് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന ഇബ്റി വിലായത്തിലുള്ള എംപ്‍റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലാണ് ഒരു സ്വദേശിയെ കാണാതായത്.
ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുകയായിരുന്നു. കണ്ടെത്തിയ ഉടന്‍ തന്നെ ഇയാളെ ഇബ്റി ഹോസ്‍പിറ്റലിലേക്ക് മാറ്റി. ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഒമാന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.