സൈക്കിളില്‍ പോകുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു

0
101

മലപ്പുറം: സൈക്കിളില്‍ പോകുന്നതിനിടെ കുളത്തിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരൂര്‍ കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്ബില്‍ രാജേഷിന്‍്റെ മകന്‍ ആകാശ് (12) ആണ് മരിച്ചത്.

തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി വരുന്നതിനിടെ ബാലന്‍സ് തെറ്റി വീടിന് സമീപത്തെ നീലിക്കുളത്തിലേക്ക് വീഴുകയായിരുന്നു. പായല്‍ നിറഞ്ഞ കുളത്തില്‍ സൈക്കിള്‍ വീണ് കിടക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

തിരൂര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി ആകാശിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്മ : റീമ. സഹോദരന്‍ : അര്‍ജുന്‍.