ഉപ്പുതറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
153

ഇടുക്കി: ഉപ്പുതറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ മുതൽ ഏപ്രിൽ 22 വരെ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഉപ്പുതറ സ്വദേശികളായ അഖിൽ രാധാകൃഷ്ണൻ (23), അനന്തു രാജൻ (20), കാഞ്ചിയാർ സ്വദേശി വിഷ്ണു ബിജു (21 ) കരിന്തരുവി സ്വദേശി കിരൺ വനരാജൻ (27) എന്നിവരെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്. മൊബൈലിൽ കൂടിയും സമൂഹ മാധ്യമങ്ങൾ വഴിയുമാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം മുതലെടുത്ത് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.