മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

0
113

മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നത്. ഡയറി ഷഹാനയുടെ ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഭര്‍ത്താവ് സജാദില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ഏറെ പീഡനം ഏറ്റുവാങ്ങിയ ശേഷമാണ് ഷഹാന മരണത്തിന് കീഴടങ്ങിയതെന്ന് വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകളാണ് പുറത്തുവന്നത്. ഷഹാന ഭര്‍തൃവീട്ടില്‍ നിന്നും മര്‍ദ്ദന മേറ്റതായി ഡയറിയി പറയുന്നുണ്ട്. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതായും. ചില ദിവങ്ങളില്‍ ബ്രഡ് കഴിച്ച് വിശപ്പടക്കിയതായും ഡയറികുറിപ്പിലുണ്ട്. സജാദിന്റെ വീട്ടില്‍ വേലക്കാരിയുടെ പോലും പരിഗണന തനിക്ക് ലഭിച്ചിട്ടില്ലെന്നും ഡയറി പറയുന്നു.
ഭര്‍ത്താവ് സജാദിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഡയറി ഷഹാനയുടെ ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അതേസമയം ഷഹാനയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ സജാത് ഷഹാനയെ ഉപദ്രവിച്ചിരുന്നതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. മരണപ്പെടുന്നതിന് മുന്‍പ് വരെ ഷഹാനയുടെ ശരീരത്തില്‍ മുറിവുകള്‍ സംഭവിച്ചതായി പോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഷഹാനയുടെ മരണം ആത്മഹത്യയാണോ എന്നത് സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ട്.