കുരങ്ങുപനി; ക്വാറന്‍റീനും ഐസൊലേഷനും ഏര്‍പ്പെടുത്തി യുഎഇ

0
65

അബുദാബി: കുരങ്ങുപനി അടക്കമുള്ള എല്ലാ സാംക്രമിക രോഗങ്ങളും വൈറസുകളും അതിവേഗം കണ്ടെത്താന്‍ ശക്തമായ സംവിധാനം നടപ്പിലാക്കിയതായി യുഎഇ അധികൃതര്‍. രോഗം ബാധിച്ച വ്യക്തികള്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഐസൊലേഷനും ക്വാറന്‍റീന്‍ നടപടികളും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പോസിറ്റീവ് കേസുകള്‍, രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയണം. അവരുമായി അടുത്ത് ഇടപെട്ടിട്ട് ഉള്ളവര്‍ 21 ദിവസത്തില്‍ കുറയാതെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയും വേണം. അടുത്ത സമ്പര്‍ക്കമുള്ളവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.