യുഎഇയില്‍ കൊവിഡ് വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി

0
130

അബുദാബി: യുഎഇയില്‍ കൊവിഡ് വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍. ദേശീയ കൊവിഡ് 19 വാക്സിനേഷന്‍ ക്യാമ്പയിന്‍റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും രാജ്യത്തെ യോഗ്യരായ ആളുകള്‍ക്ക് വാക്സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
മുന്നണിപ്പോരാളികള്‍, വോളന്‍റിയര്‍മാര്‍, വാക്സിന്‍ പ്രത്യേകതകള്‍ അനുസരിച്ച് വിവിധ പ്രായക്കാരായ ആളുകള്‍, ഗുരുതര രോഗങ്ങളുള്ളവര്‍, പ്രായമായവര്‍ എന്നിങ്ങനെ വാക്സിനേഷന് യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കി പ്രതിരോധ ശേഷി ഉയര്‍ത്താനാണ് ക്യാമ്പയിന്‍ ലക്ഷ്യമിട്ടത്. വാക്സിനേഷനിലൂടെ കൊവിഡ് കേസുകള്‍ കുറയ്ക്കാനുമായി.