ഈ മാസം ഒടിടി റിലീസിനെത്തുന്നത് സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രങ്ങൾ

0
88

കാത്തിരിപ്പിന് വിരാമം. പ്രേക്ഷകർ കാണാൻ കൊതിച്ച ചിത്രങ്ങൾ ഒടിടി റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിയുടെ സിബിഐ മുതൽ അജയ് ദേവ്​ഗണിന്റെ റൺവേ 34 വരെയുണ്ട് ജൂൺ മാസത്തെ ഒടിടി റിലീസ് ചിത്രങ്ങളുടെ പട്ടികയിൽ. പൃഥ്വിരാജ് ചിത്രമായ ജന​ഗണ​ മന ഇന്ന് മുതൽ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. ജൂൺ 3ന് കെജിഎഫ് 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.

ജൂൺ 9ന് ആസിഫ് അലി, ആന്റണി വർ​ഗീസ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ത്രില്ലർ – ഇന്നലെ വരെ- സോണി ലിവിലൂടെ കാണാം. ശിവകാർത്തികേയന്റെ ഡോൺ എന്ന സിനിമ ജൂൺ 10നാണ് നെറ്റ്ഫ്ളിക്സിൽ റിലീസിനെത്തുന്നത്. ജൂൺ 10ന് തന്നെ ഹോട്ട്സ്റ്റാറിൽ അനൂപ് മേനോന്റെ ത്രില്ലർ സിനിമ 21 ​ഗ്രാംസും റിലീസ് ചെയ്യും.

മമ്മൂട്ടി ചിത്രമായ സിബിഐ 5 ജൂൺ 12നും നെറ്റ്ഫ്ളിക്സിൽ വരും. അജയ് ദേവ്​ഗൺ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന റൺവേ 34 ആമസോൺ പ്രൈമിൽ ജൂൺ 24ന് റിലീസ് ചെയ്യും.