സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്‍റ് സ്ലാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു

0
98

റിയാദ്: സൗദി അറേബ്യയില്‍ കാറിന് മുകളിലേക്ക് സിമന്‍റ് സ്ലാബ് വീണ് നാലുപേര്‍ക്ക് പരിക്കേറ്റു. റിയാദിലെ കിങ് അബ്ദുല്ല റോഡില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കാറിലുണ്ടായിരുന്ന യുവതിക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും ജോലിക്കാരിക്കുമാണ് പരിക്കേറ്റത്.
ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്കാണ് സിമന്‍റ് സ്ലാബ് പതിച്ചത്. മെട്രോ പാലത്തിന്‍ നിന്ന് സ്ലാബ് അടര്‍ന്നു വീഴുകയായിരുന്നു. അല്‍ മന്‍സൂറ ഹാളിന് മുമ്പിലെ തുരങ്ക റോഡിന് സമീപമുള്ള മെട്രോ പാതയില്‍ നിന്നാണ് സ്ലാബ് വീണത്. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അപകടം മൂലം റോഡില്‍ ഗതാഗത തടസ്സം ഉണ്ടായി.