കൊഴുപ്പ് നീക്കല്‍ ശസ്‌ത്രക്രിയ; വേദനയില്‍ പുളഞ്ഞ് യുവതി

0
84

ബെംഗ്ലൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനിക്ക് കൊഴുപ്പ് നീക്കല്‍ ശസ്‌ത്രക്രിയ ചെയ്തത് തിരിച്ചടിയായി. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചെങ്കിലും പത്ത് ദിവസങ്ങള്‍ക്ക് ശേഷം പാര്‍ശ്വഫലങ്ങള്‍ കണ്ട് തുടങ്ങി.

കൊഴുപ്പ് നീക്കല്‍ ശസ്‌ത്രക്രിയ; വേദനയില്‍ പുളഞ്ഞ് യുവതി
ഇടുപ്പിലും വയറിലുമെല്ലാം പഴുപ്പ് നിറയുകയും ശസ്‌ത്രക്രിയയിലുണ്ടായ മുറിവുകളില്‍ നീര്‍കെട്ടുണ്ടാവുകയുമായിരുന്നു. യുവതി തന്നെ തന്‍റെ അനുഭവം വീഡിയോയിലൂടെ പുറത്ത് വിടുകയായിരുന്നു. ശസ്‌ത്രക്രിയ ചെയ്ത ഭാഗങ്ങളില്‍ തനിക്ക് അമിത വേദനയുണ്ടെന്ന് യുവതി കരഞ്ഞ് പറയുന്നതിന്‍റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

എം എസ് പാളയയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് യുവതി ശസ്‌ത്രക്രിയക്ക് വിധേയയായത്. എന്നാല്‍ സംഭവത്തെ കുറിച്ച്‌ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുവതി സംഭവം മറ്റൊരു ഡോക്‌ടറുമായി സംസാരിച്ചപ്പോള്‍ പഴുപ്പ് നീക്കം ചെയ്യാനായി മറ്റൊരു ശസ്‌ത്രക്രിയ കൂടി നടത്തേണ്ടി വരുമെന്നാണ് ലഭിച്ച വിവരം.

തനിക്ക് ഈ അവസ്ഥയുണ്ടാക്കിയ ഡോക്ടറെ കുറിച്ച്‌ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് യുവതി