മാധ്യമങ്ങൾ ‘ലോക്ക്ഡൗൺ അവസാനിച്ചു’ എന്ന് റിപ്പോർട്ട് ചെയ്യരുതെന്ന് ചൈന

0
102

മാധ്യമങ്ങൾ ‘ലോക്ക്ഡൗൺ അവസാനിച്ചു’ എന്ന് റിപ്പോർട്ട് ചെയ്യരുതെന്ന് ചൈന. ഷാങ്‌ഹയിൽ രണ്ട് മാസം നീണ്ട ലോക്ക്ഡൗൺ അവസാനിച്ചതിനെപ്പറ്റി റിപ്പോർട്ട് ചെയ്യുമ്പോൾ ഇത് ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസമാണ് ഷാങ്‌ഹായിലെ കൊവിഡ് ലോക്ക്‌ഡൗൺ അവസാനിച്ചത്.
ഷാങ്‌ഹായിൽ ഒരിക്കലും ലോക്ക്‌ഡൗൺ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്ക്‌ഡൗൺ അവസാനിക്കുന്നു എന്ന് പറയാൻ കഴിയില്ല. ഷാങ്ഹായുടെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പ്രധാന പ്രവർത്തനങ്ങൾക്കൊന്നും തടസമുണ്ടായിരുന്നില്ല. ജൂൺ 1 മുതലുള്ള ഇളവുകളും ചില നിയന്ത്രണങ്ങളോടെയാണ്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതുകൊണ്ട് പട്ടണത്തിലുള്ള എല്ലാവർക്കും സ്വയേഷ്ടപ്രകാരം കറങ്ങിനടക്കാമെന്നല്ല എന്നും അധികൃതർ പറയുന്നു.