ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

0
98

ചേര്‍ത്തലയിലെ നവവധുവിന്‍്റെ മരണം കൊലപാതകമെന്ന് പൊലീസ്. ആദ്യം സ്വാഭാവിക മരണമെന്ന നിലയിലാണ് ഹെനയുടെ വിയോ​ഗ വാര്‍ത്ത കുടുംബവും നാട്ടുകാരും അറിഞ്ഞത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഉന്നയിച്ച സംശയങ്ങളാണ് കേസില്‍ നിര്‍ണായകമായത്.

കഴിഞ്ഞ 26നാണ് ഹെന മരിച്ചത്. കുളിമുറിയില്‍ കുഴഞ്ഞു വീണു എന്നാണ് ഭര്‍തൃ വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഹെനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് ഭര്‍ത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ അപ്പുക്കുട്ടന്‍ കുറ്റം സമ്മതിച്ചു.

ഹെനയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടന്‍ സമ്മതിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹം നടന്നത്. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കം ഉണ്ടായിരുന്നു.

അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യും.