സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തു

0
99

തമിഴ്‌നാട്ടിൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച് നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് അണ്ണാമലൈയ്ക്കും മറ്റ് അയ്യായിരത്തിലധികം പേര്‍ക്കുമെതിരെയാണ് തമിഴ്നാട് പൊലീസ് കേസെടുത്തത്.
അടുത്ത ദിവസങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച പശ്ചാത്തലത്തില്‍ തമിഴ്‌നാടും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി ചെന്നൈയില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. കമ്പനികൾ ദിനംപ്രതി വര്‍ധിപ്പിച്ച പെട്രോള്‍- ഡീസല്‍ നികുതിയില്‍ ഭാഗികമായി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറവുവവരുത്തിയിരുന്നു.