Monday
12 January 2026
23.8 C
Kerala
HomeWorldഗർഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി

ഗർഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി

സുമാത്ര : ഗർഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകളിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന സുമാത്രൻ ആനയാണ് വിഷാംശം ഉള്ളിൽ ചെന്ന് ചരിഞ്ഞത്. 25 വയസ് പ്രായമുള്ള ആന പൂർണ ഗർഭിണിയായിരുന്നു.

റിയാവു പ്രവിശ്യയിലെ ഈന്തപ്പനത്തോട്ടത്തിന് സമീപത്താണ് ആനയുടെ ജഡം കണ്ടെത്തിയത്. ഗർഭിണിയായ മൃഗത്തിന്റെ ആന്തരികാവയവങ്ങളിൽ പൊള്ളലേറ്റതുപോലുള്ള മുറിവുകളുണ്ട്. വായിൽ നിന്ന് ഉൾപ്പെടെ രക്തം വരുന്നതായി കണ്ടെത്തി. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.

സുമാത്രൻ ആനകൾ വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും അപൂർവമായ വന്യജീവികളുടെ ആവാസകേന്ദ്രമായ ദ്വീപിൽ 700-ൽ താഴെ സുമാത്രൻ ആനകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വർദ്ധിച്ചുവരുന്ന വന്യജീവി കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാഷ്‌ട്രമായ ഇന്തോനേഷ്യയിൽ ജീവജാലങ്ങളെ സംരക്ഷിക്കാൻ പ്രത്യേക നിയമമുണ്ട്.

RELATED ARTICLES

Most Popular

Recent Comments