Sunday
11 January 2026
28.8 C
Kerala
HomeKeralaപാലക്കാട് 575 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി; വിപണിയിൽ 25 ലക്ഷം രൂപ വരുമെന്ന് പോലീസ്

പാലക്കാട് 575 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടി; വിപണിയിൽ 25 ലക്ഷം രൂപ വരുമെന്ന് പോലീസ്

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 575 കിലോ തൂക്കം വരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. ഇവയ്‌ക്ക് വിപണിയിൽ 25 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെയും സ്‌കൂളുകൾ തുറക്കുമ്പോൾ അമിത ലഹരിമരുന്ന് വരവ് തടയുന്നതിന്റെയും ഭാഗമായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കിടെ ട്രെയിനിൽ പാർസലായി വന്ന പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.

ഷാലിമാർ – തിരുവനന്തപുരം എക്‌സ്പ്രസിൽ നിന്നാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിയത്. ചാക്കുകളിൽ ബീഡി എന്ന പേരിലായിരുന്നു പാഴ്സൽ. ചാക്കുകളിൽ രേഖപെടുത്തിയ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടരിക്കുകയാണ് എക്‌സൈസ് വകുപ്പ്.

RELATED ARTICLES

Most Popular

Recent Comments