അസ്വാഭാവിക മരണങ്ങളിലെ രാത്രികാല ഇൻക്വസ്‌റ്റ്; മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊലീസ്

0
61

തിരുവനന്തപുരം: അസ്വാഭാവിക മരണം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട രാത്രികാല ഇൻക്വസ്‌റ്റ് സംബന്ധിച്ച് പൊലീസ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മരണം സംഭവിച്ച് 4 മണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

ഇൻക്വസ്റ്റ് നടത്താൻ എസ് എച്ച് ഒ മാർ നടപടി സ്വീകരിക്കും. ഇൻക്വസ്റ്റിന് ഏറെ സമയം വേണ്ടി വന്നാൽ അത് കൃത്യമായി രേഖപ്പെടുത്തണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുന്നതിൽ കാലതാമസം പാടില്ല.

ഇൻക്വസ്റ്റിനുള്ള വെളിച്ചം അടക്കമുള്ള സംവിധാനത്തിനായി ചെലവുകൾക്ക് ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കണം. ജില്ലാ പൊലീസ് മേധാവിമാരുടെ നിരീക്ഷണം വേണമെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.