ഭിന്നശേഷിക്കാരിയായ യുവതിയും മകളും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

0
78

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ യുവതിയും മകളും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട ഇടയാറന്മുള സ്വദേശി വിനീതിനെയാണ് പോലീസ് പിടികൂടിയത്. വിനിതീന്റെ ഭാര്യ ശ്യാമ, മകള്‍ ആദിശ്രീ(മൂന്ന്) എന്നിവരുടെ മരണത്തിലാണ് പോലീസ് നടപടി.
മേയ് ആറാം തീയതിയാണ് ശ്യാമയെയും മകളെയും വീട്ടില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. ചികിത്സയിലിരിക്കെ മേയ് 12-ാം തീയതി മകളും 13-ാം തീയതി ശ്യാമയും മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശ്യാമയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായിട്ടും വിനീത് പലതവണ പണം ചോദിച്ച് തന്നെ സമീപിച്ചിരുന്നതായും ശ്യാമയുടെ പിതാവ് ആരോപിച്ചിരുന്നു.