കൊച്ചി നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി

0
129

കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദേശിച്ചു.
പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.