യുഎസിന് തലവേദനയായി തോക്കുനയം: ബിരുദദാന ചടങ്ങിനിടെ വെടിവെയ്പ്പ്; മൂന്ന് പേർക്ക് വെടിയേറ്റു; ഒരു സ്ത്രീ കൊല്ലപ്പെട്ടു

0
72

ന്യൂയോർക്ക്: യുഎസിന് തലവേദനയായി തോക്കുനയം. ന്യൂ ഓർലീൻസിലെ സേവ്യർ സർവകലാശാല ക്യാമ്പസിൽ നടന്ന വെടിവെയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് സ്ത്രീകൾ തമ്മിലുള്ള വാക്കുതർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചത്. സർവകലാശാല ക്യാമ്പസിൽ ചൊവ്വാവ്ച രാവിലെയായിരുന്നു സംഭവം.

സേവ്യർ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാന കോൺവോകേഷൻ സെന്റിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. മോറിസ് ജെഫ് കമ്യൂണിറ്റി സ്‌കൂളിന്റെതായിരുന്നു ബിരുദദാന ചടങ്ങ്. ഇതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. പരിക്കേറ്റ രണ്ട് പേർ പുരുഷൻമാരാണ്. ഒരാളുടെ തോളിനും മറ്റേയാളുടെ കാലിനുമാണ് വെടിയേറ്റത്.

ഇവർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. പാർക്കിംഗ് ലോട്ടിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ലൂസിയാന പോലീസ് അറിയിച്ചു.