നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി

0
77

തൃശൂര്‍: () നടിയെ ആക്രമിച്ച കേസില്‍ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.
കോടതിയില്‍ ആദ്യമേ വിധിയെഴുതി വച്ചെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

‘പണമുള്ളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കുകയുള്ളൂ, ഏതറ്റംവരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കുകയുള്ളൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികള്‍. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് സമീപനം.

ഹര്‍ജികളുമായി ചെല്ലുമ്ബോള്‍ പ്രോസിക്യൂടര്‍മാര്‍ അനുഭവിക്കുന്നത് കടുത്ത അപമാനമാണ്. എന്താണ് പ്രോസിക്യൂടര്‍മാര്‍ മാറാന്‍ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചു കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ബാക്കിയെല്ലാം അവിടെ കഴിഞ്ഞു. പിന്നെ ഇപ്പോള്‍ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളുമാണ്.’-ഭാഗ്യലക്ഷ്മി പറഞ്ഞു