മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

0
75

ന്യൂഡല്‍ഹി: മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്ത ഡല്‍ഹി പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാങ്‌വിയാണ് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്. സമൂഹത്തിനും ജനങ്ങള്‍ക്കും മാതൃകയാകേണ്ടവരാണ് പോലീസ് എന്നും ഹൈക്കോടതി വ്യക്തമാക്കി.