Friday
19 December 2025
20.8 C
Kerala
HomeIndiaഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ 30 എം.എല്‍.എമാര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതേതുടര്‍ന്ന്, എം.എല്‍.എമാര്‍ കാലുമാറുമെന്ന് ഭയന്നാണ് ഛത്തീസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

രാജ്യസഭയിലേക്ക് ഹരിയാനയില്‍ നിന്ന് രണ്ട് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍, ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതം നേടാന്‍ കഴിയും. ബി.ജെ.പിയുടെ കൃഷ്ണലാല്‍ പന്‍വര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാന്‍റെ ചുമതലയുള്ള അജയ് മാക്കാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അതേസമയം, സംസ്ഥാനത്തെ നേതാക്കളെ ഒഴിവാക്കി പുറത്ത് നിന്നുള്ള ആള്‍ക്ക് സീറ്റ് നല്‍കിയതില്‍ ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. 15 സംസ്ഥാനങ്ങളില്‍ നിന്നായി 57 സീറ്റുകളിലേക്കാണ്, രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ശക്തമായ മത്സരം നടക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments