ആരെയും കണ്ണുനീര്‍ കുടിപ്പിച്ചുകൊണ്ട് കെ റെയിൽ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പദ്ധതിയുടെ നടത്തിപ്പിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടമുണ്ടാക്കുന്നവര്‍ക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ഉറപ്പാക്കുമെന്ന്അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ ആളുകളെ കുടിയിറക്കുകയല്ല പുനരധിവസിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതു മുന്നണി കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി ആവര്‍ത്തിക്കുകയും ഇപ്പോൾ പദ്ധതിയെ എതിര്‍ക്കുന്നവര്‍ തന്നെ പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര കോട്ടയാണെന്നാണ് യുഡിഎഫ് വാദം. കഴിഞ്ഞഅവസാന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ യുഡിഎഫ് കുത്തക സീറ്റുകള്‍ പലതും എല്‍ഡിഎഫ് നേടി. അതേപോലെ തൃക്കാക്കര കോട്ടയും തകരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ അരുവിക്കര,കോന്നി,അഴീക്കോട്, വട്ടിയൂര്‍ക്കാവ് എന്നീ യുഡിഎഫ് കോട്ടകള്‍ തകര്‍ന്നതുപോലെ തൃക്കാക്കരയിലും സംഭവിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.