നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ജൂണ്‍ 9ന് വിവാഹിതരാവുന്നു

0
71

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ജൂണ്‍ 9ന് വിവാഹിതരാവുകയാണ് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഇരുവരുടെയും വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്തും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നിരവധി താരവിവാഹങ്ങള്‍ നടത്തിയ ഇവന്റ് കമ്ബനിയായ ഷാദി സ്ക്വാഡ് ആണ് നയന്‍താര-വിഘ്നേഷ് വിവാഹം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അനുഷ്ക- വിരാട് കൊഹ്‌ലി, കത്രീന കെയ്ഫ്- വിക്കി കൗശല്‍, ഫര്‍ഹാന്‍ അക്തര്‍- ഷിബാനി, വരുണ്‍ ധവാന്‍- നടാഷ തുടങ്ങിയ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ഏറ്റെടുത്ത് ഗ്രാന്‍ഡാക്കി മാറ്റിയത് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷാദി സ്ക്വാഡ് എന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് ആണ്.
എന്തായാലും പ്രൗഢോജ്ജ്വലമായ ഒരു താരവിവാഹം കാണാന്‍ കാത്തിരിക്കുകയാണ് നയന്‍താര ആരാധകര്‍.

കഴിഞ്ഞ ദിവസം ഗലാട്ട ക്രൗണ്‍ അവാര്‍ഡ് നിശയില്‍ വിവാഹസാരിയെക്കുറിച്ചും മറ്റും നയന്‍താരയും വിഘ്‌നേഷും സംസാരിച്ചിരുന്നു. വിവാഹത്തിന് നയന്‍താര എന്ത് ധരിക്കണം എന്ന ആരാധകരുടെ മറുപടികള്‍ കോര്‍ത്തിണക്കിയ വീഡിയോ സ്‌ക്രീനില്‍ കാണിച്ച ശേഷമായിരുന്നു വിഘ്‌നേശിനോട് അവതാരക ചോദ്യം ആവര്‍ത്തിച്ചത്. ‘ആരാധകരില്‍ ഒരാള്‍ പറഞ്ഞപോലെ എന്ത് ധരിച്ചാലും സുന്ദരിയാണ്’ എന്നായിരുന്നു വിഘ്‌നേഷിന്റെ മറുപടി.

2015-ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിഘ്‌നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്. ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2021 മാര്‍ച്ച്‌ 25-ന് ഇവരുടെ വിവാഹനിശ്ചയം നടന്നു. വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി കഴിഞ്ഞ വര്‍ഷം വിജയ് ടെലിവിഷനിലെ അഭിമുഖത്തില്‍ നയന്‍‌താര വെളിപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ വിവാഹം ഉടനെന്ന അഭ്യൂഹങ്ങളുണ്ട്.

മുന്‍പ് ഒരു തമിഴ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിനിടയിലും വിഘ്നേഷ് ശിവന്‍ നയന്‍‌താരയുമായുള്ള വിവാഹത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു. “ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാന്‍. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ എല്ലാം ശരിയാകുമ്ബോള്‍ ആ തീരുമാനമെടുക്കാം. അപ്പോള്‍ എല്ലാവരെയും അറിയിച്ചു, സന്തോഷമായി വിവാഹം നടത്താം.