നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് തെറിപ്പിച്ചു, മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്, വൈറൽ വീഡിയോ

0
109

അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പോറലുപോലുമേൽക്കാതെ ജീവൻ തിരിച്ചുകിട്ടുന്നത് പലപ്പോഴും അവിശ്വസനീയമായ കാഴ്ചയാണ്. അത്തരമൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വഴിയിൽ മതിലിനോട് ചേ‍‍ർന്ന് നിൽക്കുന്നയാളുടെ നേരെയാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുവന്നത്. ഓടാനോ തെന്നിമാറാനോ സാധിക്കുന്നതിന് മുന്നെ ട്രക്ക് ഇടിച്ചുകയറി. എന്നാൽ അയാൾക്ക് ഒന്നും സംഭവിച്ചില്ലെന്നതാണ് അവിശ്വസനീയം.

ബ്രസീലിലെ സിയാറയിലെ മരക്കാനയിൽ മെയ് 23 നാണ് സംഭവം നടന്നത്. ട്രക്കിന്റെ ഫ്രെയിമിന്റെ മുകൾഭാഗം മരത്തിൽ കുടുങ്ങി, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ട്രക്കിന്റെ വശം അയാളെ ഇടിച്ചുവെന്നാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഡ്രൈവറും യാത്രക്കാരും ഇറങ്ങി വന്ന് നോക്കിയപ്പോഴേക്ക് അയാൾ ഓടിപ്പോയെന്നാണ് റിപ്പോ‍ർട്ടുകൾ.