കളിക്കാനും പഠിക്കാനും ഇടമൊരുക്കി കെ.എസ്.ആർ.ടി.സി

0
74

തിരുവനന്തപുരം: കളിക്കാനും പഠിക്കാനും കെ.എസ്.ആർ.ടി.സി. ബസിൽ ഇടമൊരുക്കി. മണക്കാട് ഗവൺമെന്റ് ടി.ടി.ഐ.യിലാണ് ബസ് ശീതീകരിച്ച ക്ലാസ് മുറിയായത്. പഠനവണ്ടിയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠനവണ്ടിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസ് ക്ലാസ്റൂം ആണിത്.
കുട്ടികൾക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്നരീതിയിലാണ് ക്ലാസ്റൂം ക്രമീകരിച്ചിരിക്കുന്നത്.