സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത

0
85

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സാധാരണയിലും കുറയാന്‍ സാധ്യത. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, കേരളത്തിൽ വേനൽ മഴ ഇത്തവണ 85% അധികം ലഭിച്ചു. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 361.5 mm) ഇത്തവണ ലഭിച്ചത് 668.5 mm ആണ്. കഴിഞ്ഞ വർഷം 108% ( 751 mm) കൂടുതലായിരുന്നു.

എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ മഴ ലഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. 92 ദിവസം നീണ്ട സീസണിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് എറണാകുളം ജില്ലയിലാണ് (1007.6 mm). കോട്ടയം ( 971.6 ) പത്തനംതിട്ട ( 944.5) ജില്ലകളാണ് തൊട്ട് പിറകിൽ. ഏറ്റവും കുറവ് മഴ പാലക്കാട്‌ ( 396.8 mm), കാസർഗോഡ് ( 473 mm) എന്നീ ജില്ലകളിലും രേഖപെടുത്തി.