തൃശൂർ : ഗുരുവായൂരിലെ വൻ സ്വർണ്ണക്കവർച്ച(theft) കേസിലെ പ്രതി (accussed)പിടിയിൽ ആയി. മൂന്ന് കിലോ സ്വർണവും 2 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്. പിടിയിലായത് തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണെന്ന് പൊലീസ് പറയുന്നു. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്നത് കോട്ടപ്പടി കൊരഞ്ഞിയൂരിൽ ബാലൻ്റെ വീട്ടിൽ ആയിരുന്നു
കാട്ടാക്കട ആമച്ചൽ ത്രികാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ മോഷണം
കാട്ടാക്കട: കാട്ടാക്കട ആമച്ചൽ ത്രികാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ മോഷണം. ഇന്ന് പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ക്ഷേത്ര പുരയിടത്തിൽ കടന്ന കള്ളൻ ചുറ്റമ്പലത്തിലെ മതിൽ കെട്ടിൽ ഏണി ചാരി കയർ കെട്ടിയാണ് ഉള്ളിൽ കടന്നിരിക്കുന്നത്.
തിടപള്ളിയിലയും ഓഫീസ് മുറിയിലും സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിൽ ആയിരുന്നു. അർച്ചന രസീത് എഴുതി വാങ്ങി സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു. ഇന്നലെയും കാട്ടക്കടയിൽ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു