Saturday
10 January 2026
31.8 C
Kerala
HomeEntertainment'സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

‘സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍

ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം ഒരു ഫോട്ടോയും ക്യാപ്ഷനും ഗോപി സുന്ദര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് എന്നാണ് ഗോപി സുന്ദര്‍ എഴുതിയിരിക്കുന്നത് .

പുട്ടും മുട്ടക്കറിയും കഴിക്കുന്ന അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന തന്റെ ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയെന്നോണം ക്യാപ്ഷനുമെഴുതി. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന, ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. അമൃത സുരേഷും ഇതേ ഫോട്ടോ ഫേസ്‍ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

അമൃത സുരേഷിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു ഗോപി സുന്ദര്‍ പ്രണയം വെളിപ്പെടുത്തിയിരുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ആ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. മൂന്ന് ആഴ്‍ച മുന്‍പ് ഗോപി സുന്ദറിന്‍റെ സ്റ്റുഡിയോയില്‍ ഗാനം റെക്കോഡ് ചെയ്യുന്ന വേളയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. എന്തായാലും ഗോപി സുന്ദര്‍ പങ്കുവെച്ച പുതിയ ഫോട്ടോയും ചര്‍ച്ചയാകുകയാണ്.

RELATED ARTICLES

Most Popular

Recent Comments