75-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഗോൾഡൻ ഐ ബഹുമതി ഇന്ത്യൻ ഡോക്യുമെന്ററിയായ ‘ഓൾ ദാറ്റ് ബ്രീത്‌സി’ന്.
പട്ടച്ചരടുകളിൽ കുരുങ്ങി ചിറകു മുറിഞ്ഞു വീഴുന്ന കൃഷ്ണപ്പരുന്തുകളെ രക്ഷിച്ച്, ശുശ്രൂഷിച്ച് ആകാശത്തിന്റെ അനന്തവിഹായസിലേക്ക് തിരിച്ചുവിടുന്ന മുഹമ്മദ് സൗദ്, നദീം ഷെഹ്സാദ് സഹോദരങ്ങളെക്കുറിച്ചുള്ളതാണ് ഈ ഡോക്യുമെന്ററി. ശൗനക് സെന്നാണ്
സ്വീഡിഷ് സംവിധായകൻ റൂബൻ ഓസ്റ്റ്‌ലൻഡിന്റെ ‘ട്രയാംഗിൾ ഓഫ് സാഡ്നെസി’ന് പാം ദെ ഓർ പുരസ്കാരം ലഭിച്ചു. ലോക സിനിമയിലെ ഏറ്റവുംവലിയ പുരസ്കാരങ്ങളിലൊന്നായ പാം ദെ ഓറിന് രണ്ടാംതവണയാണ് ഓസ്റ്റ്‌ലൻഡ് അർഹനാകുന്നത്.‘ബ്രോക്കർ’ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് കൊറിയൻ നടൻ സോങ് കാങ് ഹോ മികച്ച നടനുള്ള പുരസ്കാരം നേടി. ഇറാനിയൻ സംവിധായകൻ അലി അബ്ബാസിയുടെ ‘ഹോളി സ്പൈഡറി’ലെ മാധ്യമപ്രവർത്തകയെ അവതരിപ്പിച്ച സാർ അമീർ ഇബ്രാഹിമിയാണ് മികച്ച നടി.
Home Entertainment 75-ാം കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഗോൾഡൻ ഐ ബഹുമതി ഇന്ത്യൻ ഡോക്യുമെന്ററിയായ ‘ഓൾ ദാറ്റ് ബ്രീത്‌സി’ന്