ഭ‍ര്‍ത്താവുമായുള്ള വഴക്കിനെ തുട‍ര്‍ന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു

0
102

മുംബൈ: ഭ‍ര്‍ത്താവുമായുള്ള വഴക്കിനെ തുട‍ര്‍ന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. അഞ്ച് പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
10 വയസ്സിനും 18 മാസത്തിനും ഇടയിലുള്ള ആറ് കുട്ടികളാണ് മരിച്ചത്. 30കാരിയായ റൂണ ചിഖുരി സാഹ്നിയാണ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാ‍ര്‍ ഓടിയെത്തി സാഹ്നിയെ പിടിച്ചുമാറ്റി. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കിണറ്റില്‍ നിന്ന് കയറ്റിയപ്പോഴേക്കും ആറ് പേരും മരിച്ചിരുന്നു.

അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതിന് അമ്മയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഓഫീസ‍ര്‍ അശോക് ദുധേ പറഞ്ഞു. മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹാദിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യപാനത്തെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് യുവതി പ്രകോപിതയായത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുടുംബം മെച്ചപ്പെട്ട ജോലി തേടി മഹാരാഷ്ട്രയിലെത്തിയതായിരുന്നു.