Wednesday
17 December 2025
31.8 C
Kerala
HomeKeralaആകാംക്ഷയ്ക്ക് വിരാമം; വിഷു ബമ്പർ ലോട്ടറി; 10 കോടി കന്യാകുമാരി സ്വദേശികൾക്ക്

ആകാംക്ഷയ്ക്ക് വിരാമം; വിഷു ബമ്പർ ലോട്ടറി; 10 കോടി കന്യാകുമാരി സ്വദേശികൾക്ക്

തിരുവനന്തപുരം: വിഷു ബമ്പർ സമ്മാനമായ 10 കോടി രൂപ കന്യാകുമാരി സ്വദേശികൾക്ക്. ഡോ പ്രദീപ് കുമാർ, ബന്ധു എൻ രമേശ് എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ടിക്കറ്റുമായി ഇന്ന് ഇരുവരും ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു.

തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്. സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. എപ്പോഴും ഒരുമിച്ചാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും രമേശനും പ്രദീപും പറഞ്ഞു.

ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക. കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ, HB 727990 എന്ന നമ്പറിനായിരുന്ന് പത്തുകോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളി ഏജൻസിയുതേതായിരുന്നു ടിക്കറ്റ്.

RELATED ARTICLES

Most Popular

Recent Comments