വിജയ് ബാബു ഇന്നെത്തിയേക്കും

0
67

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു തിങ്കളാഴ്ച കൊച്ചിയിലെത്തിയേക്കും. 30-ന് കൊച്ചിയിലെത്തുമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
വിജയ് ബാബു കീഴടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഹൈക്കോടതിയില്‍ വിമാനടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതിനാല്‍ ടിക്കറ്റ് റദ്ദാക്കുമോയെന്ന സംശയം പോലീസിനുണ്ട്.