പന്നിവേട്ടിക്കിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം

0
60

മലപ്പുറം: പന്നിവേട്ടിക്കിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്ബ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്.
ഉന്നംതെറ്റി വെടി കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.

പന്നിവേട്ടക്കായി ഇര്‍ഷാദിന്റെ ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബര്‍ അലി എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വയറിന് വെടിയേറ്റ നിലയില്‍ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.