പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാ‍‍ര്‍ത്ഥി ആത്മഹത്യ ചെയ്തു

0
122

പാലക്കാട്: പബ്ജി കളിക്കാന്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാ‍‍ര്‍ത്ഥി ആത്മഹത്യ ചെയ്തു.

അഭിജിത്താണ് വീടിന് മുന്നിലെ ഊഞ്ഞാലില്‍ തൂങ്ങി മരിച്ചത്. അട്ടപ്പാടി സ്വ​ദേശി ബിന്ദുവിന്റെ മകനാണ്. ജെല്ലിപ്പാറ മൗണ്ട് കാ‍ര്‍മല്‍ സ്കൂളിലെ വിദ്യാ‍ര്‍ത്ഥിയാണ്. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കെയാണ് ആത്മ​ഹത്യ.

തുട‍ര്‍ച്ചയായി പബ്ജി കളിച്ച്‌ ​ഗെയിമില്‍ അടിമപ്പെട്ടതിനെ തുട‍ര്‍ന്ന് അഭിജിത്തിനെ കൗണ്‍സിലിം​ഗിന് വിധേയനാക്കിയിരുന്നു. എന്നാല്‍ തുട‍ര്‍ന്നും അഭിജിത്ത് പബ്ജി കളിക്കാനുള്ള പ്രവണത പ്രകടിപ്പിച്ചു. പബ്ജി കളിക്കാന്‍ പുതിയ ഫോണ്‍ വേണമെന്ന് വാശിപിടിച്ചു. സാമ്ബത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് പിന്നീട് വാങ്ങിത്തരാമെന്ന് ബിന്ദു മകനെ അറിയിച്ചു. എന്നാല്‍ ഇത് കൂട്ടാക്കാന്‍ അഭിജിത്ത് തയ്യാറായില്ല. ഭ‍ര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ബിന്ദു.