സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ നേരിയ മാറ്റം; പവന് 80 രൂപ കൂടി

0
84

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price )ഇന്ന് നേരിയ വര്‍ധനവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.
ഒരു പവന്റെ ഇന്നത്തെ വില 38,280 രൂപയും ഗ്രാമിന് 4785 രൂപയുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 38,200 രൂപയും ഗ്രാമിന് 4775 രൂപയുമായിരുന്നു ഇന്നലെ വില.

മെയ് 25ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണവില. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു വില. ഇതിനു ശേഷമാണ് ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 38120 രൂപയായത്.