‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’: വി.എച്ച്.പി റാലിയ്‌ക്കെതിരേ ഹരീഷ് ശിവരാമകൃഷ്ണന്‍

0
92

നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായകനും സംഗീത സംവിധായകനുമായ ഹരീഷ് ശിവരാമകൃഷ്ണന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഹരീഷ് ശിവരാമകൃഷ്ണന്റെ പ്രതികരണം. കുട്ടികളുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കണമെന്നും സമാധാനവും സാഹോദര്യവും സഹിഷ്ണുതയും എന്തെന്ന് പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം കുറിച്ചു.
ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്
‘പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ. പകയും, പ്രതികാരവും വിദ്വേഷവും അല്ല , സമാധാനം സാഹോദര്യം സഹിഷ്ണുത ഒക്കെ പറഞ്ഞു കൊടുക്കെടോ. മനുഷ്യനായി ജീവിക്കാന്‍ പറഞ്ഞു കൊടുക്കെടോ’.കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര കീഴാറൂറില്‍ ആയുധമേന്തി വിഎച്ച്പി വനിതാ വിഭാഗമായ ദുര്‍ഗാവാഹിനിയുടെ പഥസഞ്ചലനം.