ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ മീശമാധവന്‍ എന്ന ചിത്രത്തിന്റെ കാലത്ത് തന്നെ മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍

0
114

ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ മീശമാധവന്‍ എന്ന ചിത്രത്തിന്റെ കാലത്ത് തന്നെ മഞ്ജു വാര്യര്‍ക്ക് അറിയാമായിരുന്നെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍.
‘മഞ്ജുവിന് ദിലീപിന്റെ വീട്ടില്‍ യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ചാല്‍ തന്നെ മ‌ഞ്ജുവിനെ നേരിട്ട് ലഭിക്കുമായിരുന്നില്ല. എല്ലാ കാര്യങ്ങളും ചോദിച്ച്‌ അറിഞ്ഞതിന് ശേഷം മാത്രമേ ഫോണ്‍ മഞ്ജുവിന് കൈമാറുകയുള്ളൂ. അല്ലെങ്കില്‍ ദിലീപിന്റെ അമ്മയോ സഹോദരിമാരോ ഫോണ്‍ എടുത്തശേഷം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ട് മാത്രമേ ഫോണ്‍ നല്‍കൂ.

മീശമാധവന്‍ സിനിമയുടെ സമയത്ത് മീനാക്ഷിയ്ക്ക് മൂന്ന് മാസം പ്രായമുള്ള സമയത്ത് തന്നെ ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ മഞ്ജുവിന് അറിയാമായിരുന്നു. കാവ്യയുടെ വിവാഹം കഴിയുന്നതിന് മുന്‍പ് തന്നെ ദിലീപിന്റെ ലൊക്കേഷനില്‍ കാവ്യ താമസിക്കുമായിരുന്നു. അമേരിക്കന്‍ പര്യടനത്തിനിടെ അതിജീവിത മഞ്ജുവിനോട് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അല്ല പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍ മഞ്ജു ഇക്കാര്യങ്ങള്‍ അറിയാമെന്ന് ദിലീപ് അറിഞ്ഞിരുന്നില്ല’- ബഷീര്‍ പറഞ്ഞു.