ദില്ലി: ഹവാല ഇടപാട് കേസിൽ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ (Satyendar Jain) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച ശേഷമായിരുന്നു അറസ്റ്റ്.
2015-2016 ലാണ് 4.81 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതെന്നും സത്യേന്ദർ ജയിന് ഹവാല ഇടപാടിൽ പങ്കുണ്ടെന്ന മൊഴിയുണ്ടെന്നും ഇഡി അറിയിച്ചു. സത്യേന്ദർ ജയിൻ നിഴൽ കമ്പനികളിൽ നിന്ന് പണം കൈപറ്റി ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആംആദ്മി പാർട്ടിയുടെ ആരോപണം. സിബിഐയും നേരത്തെ ജയിനെ കുടുക്കാൻ നോക്കിയതാണെന്ന് എഎപി ആരോപിക്കുന്നു. ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യാൻ നോക്കുന്നു എന്ന് നേരത്തെ അരവിന്ദ് കെജ്രിവാൾ പറഞ്ഞിരുന്നു.