കുപ്രസിദ്ധ കോൺജുറിം​ഗ് വീട് വിറ്റു

0
128

കുപ്രസിദ്ധ കോൺജുറിം​ഗ് വീട് വിറ്റു. 11.72 കോടി രൂപയ്ക്കാണ് ഈ വീട് വിറ്റത്. 2013 ൽ പുറത്തിറങ്ങിയ പ്രേത ചിത്രമായ കോൺജുറിം​ഗ് ഈ വിടിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്.

1736 ലാണ് ഒറ്റപ്പെട്ട് കിടക്കുന്ന 8.5 ഏക്കറിൽ ഈ വീട് നിർമിക്കുന്നത്. അമേരിക്കയിലെ റോഡ് ഐലൻഡിൽ നിന്ന് 40 മിനിറ്റ് അകലെയാണ് വീട്. ഈ വീട്ടിൽ നിരവധി അസ്വാഭാവിക സംഭവങ്ങൾ അരങ്ങേറിയതായാണ് മുൻ ഉടമകൾ വ്യക്തമാക്കുന്നത്. 19-ാം നൂറ്റാണ്ടിൽ ഈ വീട്ടിൽ താമസിച്ചിരുന്ന ബാത്ഷേബ ഷർമന്റെ ആത്മാവാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പ്രചരിക്കുന്ന കഥ.

ബാത്ഷേബ ഷർമന്റെ പ്രേതാത്മാവ് കാരണം ആ വീട്ടിൽ ആർക്കും ഒരു വർഷത്തിൽ കൂടുൽ താമസിക്കാൻ സാധിക്കാതായി. അങ്ങനെ ഷർമനെ തളയ്ക്കാൻ 1970 കളിൽ പ്രശസ്ത പാരാനോർമൽ ഇൻവെസ്റ്റി​ഗേറ്റേഴ്സായ എഡ് വാറന്റെയും ലോറെയ്ൻ വാറന്റെയും സഹായം തേടുകയായിരുന്നു. ഈ കഥയാണ് കോൺജുറിം​ഗിൽ പറഞ്ഞിരിക്കുന്നത്.

പ്രേത വീട് എന്നാണ് പേരെങ്കിലും നിരവധി പേരാണ് വീടി വാങ്ങാൻ സന്നധത അറിയിച്ച് രം​ഗത്ത് വന്നത്. പാരാനോർമൽ ഇൻവെസ്റ്റി​ഗേറ്റേഴ്സായ ജെൻ-കോറി ഹെയ്ൻസൻ ദമ്പതികളിൽ നിന്ന് 58 കാരിയായ ജാകുലിൻ നുനെസാണ് വീട് സ്വന്തമാക്കിയത്. വിൽപനക്കാരുടെ അഭ്യർത്ഥന മാനിച്ച് ഈ വീട്ടിൽ അവർ താമസിക്കില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ താമസിച്ചിരുന്നപ്പോൾ പേടിപ്പെടുത്തുന്ന പല സംഭവങ്ങളും വീട്ടിൽ അരങ്ങേറിയിരുന്നതായി ഇരുവരും വിദേശമാധ്യമമായ വോൾ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കി.

വീട് വാങ്ങിയതിനെ കുറിച്ച് ജാകുലിൻ പ്രതികരിച്ചത് ഇങ്ങനെ : എന്നെ സംബന്ധിച്ച് ഏറെ വ്യക്തിപരമാണ് ഇത്. മരിച്ച വ്യക്തികളുമായി സംസാരിക്കാൻ ഈ വീട് സഹായിക്കുമെന്ന് കരുതുന്നു.