ചാലക്കുടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ചു; മുടി മുറിച്ചു

0
53

തൃശ്ശൂർ: ചാലക്കുടി മേലൂരിൽ പട്ടാപ്പകൽ വിദ്യാർത്ഥിനിയെ കാറിലെത്തിയ രണ്ട് പേർ മർദിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വാനിലെത്തിയ സ്ത്രീയും പുരുഷനും മർദിച്ചത്.

മർദനത്തിന് ശേഷം കുട്ടിയുടെ മുടി മുറിച്ചു. അക്രമി സംഘം ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇരുവരും മുഖം മറച്ചിരുന്നെന്ന് കുട്ടി മൊഴി നൽകി. സംഭവത്തിൽ കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.