സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ജൂണില്‍

0
96

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഭൂരിഭാഗം ഉത്തരക്കടലാസുകളും മൂല്യനിര്‍ണയത്തിനുശേഷം ബോര്‍ഡിനു തിരികെ ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.
cbse.gov.in, cbresults.nic.in എന്നിവയിലൂടെ ഫലമറിയാം. അതേസമയം, ഇരു ടേമുകളിലെയും താരതമ്യേനയുള്ള മികച്ച ഫലം ബോര്‍ഡിന്റെ അന്തിമഫലമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.