Saturday
10 January 2026
20.8 C
Kerala
HomeKeralaകണ്ണൂർ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കണ്ണൂർ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കണ്ണൂര്‍: കണ്ണൂർ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വെള്ളൂർ സ്വദേശിയുടെ കോലുവള്ളി കള്ളപ്പാത്തിയിലെ പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കിണര്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.
ചെറുപുഴ എസ്ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് തിരുവമ്പാടിയില്‍ കാടുമൂടിയ സ്ഥലത്ത് നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തിയിരുന്നു. താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപത്താണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ പ്രദേശവാസി തലയോട്ടിയും അസ്ഥികളും കണ്ടത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന്  സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ്  നിഗമനം.

RELATED ARTICLES

Most Popular

Recent Comments