ശാന്തൻപാറയിൽ 15 കാരി ബലാത്സംഗത്തിന് ഇരയായതായി പോലീസ്; കസ്റ്റഡിലായവരിൽ പെൺകുട്ടിയുടെ സുഹൃത്തും

0
86

ഇടുക്കി: ശാന്തൻപാറയിൽ 15 കാരിയ്‌ക്ക് നേരെ നടന്നത് ബലാത്സംഗം എന്ന് ഇടുക്കി എസ്പി കറുപ്പു സ്വാമി. ഇന്നലെയാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം നടക്കുകയാണ്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടിയുടെ സുഹൃത്തും കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തിലുണ്ടെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം ശാന്തൻപാറയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു തേയില തോട്ടത്തിൽ പെൺകുട്ടിയും സുഹൃത്തും സംസാരിച്ച് നിൽക്കവേ പൂപ്പാറ സ്വദേശികളായ നാല് പേർ വന്ന് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് ഓടിക്കുകയും പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.