നിലപാടുകൾ തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണം; പശുവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: നിഖില വിമൽ

0
126

ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവനയില്‍ താൻ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് നടി നിഖില വിമല്‍. താൻ പറഞ്ഞത് തന്റെ നിലപാടാണെന്നും അതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങൾ ശ്രദ്ധിക്കാറില്ലെന്നും നിഖില ജോ ആന്‍ഡ് ജോ ആന്‍ഡ് ജോയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
നിലഖിലയുടെ വാക്കുകൾ: ‘അങ്ങയൊരു ചോദ്യം വന്നപ്പോള്‍ എല്ലാവരും അവരവരുടെ നിലപാടുകള്‍ പറയുന്നതുപോലെ ഞാൻ എന്റെ നിലപാട് പറഞ്ഞു. എല്ലാവര്‍ക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയാന്‍ ആര്‍ജവം കാണിക്കുകയും വേണം.
തന്റെ പ്രസ്താവനയ്ക്ക് ശേഷം സിനിമ മേഖലയിലെ ചിലര്‍ അതു വേണ്ടായിരുന്നുവെന്നും ചിലര്‍ നന്നായെന്നും പറഞ്ഞിരുന്നതായും സൈബര്‍ ആക്രമണം ഉണ്ടായതായി താനെവിടെയും പറഞ്ഞിട്ടില്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.