Sunday
11 January 2026
28.8 C
Kerala
HomeKeralaനെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു

നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതി രക്ഷപ്പെട്ടു. നെയ്യാറ്റിൻകര മാരായമുട്ടം സ്റ്റേഷനിൽ നിന്നും പ്രതി ഇറങ്ങി ഓടിയത്. അടിപിടി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ശ്രീജിത്ത് ആണ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്. ശ്രീജിത്തിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോടും നിരവധി കേസുകളില് പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ അമീര്‍ അലി ആണ് രക്ഷപ്പെട്ടത്.തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അമീര്‍ അലി രക്ഷപ്പെട്ടത്. കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ള എ എസ് ഐയുടേയും രണ്ട് കോണ്‍സ്റ്റബിള്‍മാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസര്‍കോടേക്ക് കൊണ്ടുവന്നത്. കോടതിക്ക് സമീപം വിദ്യാനഗര്‍ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ അമീര്‍ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ അനുവദിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 

RELATED ARTICLES

Most Popular

Recent Comments