തിരുവമ്പാടിയില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; സമീപത്തെ മരത്തില്‍ തുണി കുരുക്കിട്ടനിലയില്‍

0
70

തിരുവമ്പാടി(കോഴിക്കോട്): താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാടുമൂടിയ സ്ഥലത്താണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇതിന് സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയുമുണ്ടായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ റബര്‍ എസ്‌റ്റേറ്റില്‍ വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.