വെള്ളപ്പൊക്ക നിയന്ത്രണത്തിന് 402 കോടിയുടെ പദ്ധതി

0
120

തിരുവല്ല: പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 402 കോടി രൂപയുടെ പദ്ധതിക്ക് ലോകബാങ്ക് തത്വത്തിൽ അംഗീകാരം നൽകി.

ജലസേചന വകുപ്പാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. 226 കോടി രൂപ ചെലവു വരുന്ന മണിമലയാറ്റിലെ പദ്ധതിയാണ് ഇതിൽ വലുത്. പമ്പയ്ക്ക് 105 കോടിയും അച്ചൻകോവിലാറിന് 71.1 കോടി രൂപയും വിനിയോഗിക്കും.

നദികളിലെ പ്രളയാനന്തര അവസ്ഥ പഠനവിധേയമാക്കിയ ജലസേചന വകുപ്പിന്റെ റിപ്പോർട്ട് ലോകബാങ്ക് നിർദേശപ്രകാരം സ്കോട്‌ലൻഡിലെ ഹാൻസ് എന്ന ഏജൻസി പഠിക്കുകയും 2 തവണ നദികൾ സന്ദർശിക്കുകയും ചെയ്തു.