Saturday
10 January 2026
31.8 C
Kerala
HomeKeralaനായയുടെ നഖം കൊണ്ട് പോറി, കുത്തിവെപ്പെടുത്തില്ല; 9 വയസ്സുകാരൻ മരിച്ചു, മുത്തച്ഛനും മുത്തശ്ശിയും ആശുപത്രിയിൽ

നായയുടെ നഖം കൊണ്ട് പോറി, കുത്തിവെപ്പെടുത്തില്ല; 9 വയസ്സുകാരൻ മരിച്ചു, മുത്തച്ഛനും മുത്തശ്ശിയും ആശുപത്രിയിൽ

കൊല്ലം: പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകുകയോ പോകുകയോ പ്രതിരോധ കുത്തിവെപ്പെടുക്കുകയോ ചെയ്തിരുന്നില്ല. രോ​ഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങി. നായയുടെ കടിയേറ്റ കുട്ടിയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മുത്തച്ഛൻ ചെല്ലപ്പൻ, മുത്തശ്ശി ലീല എന്നിവർഅസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ചെല്ലപ്പനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. നാലാം ക്ലാസ് വിദ്യാർഥിയാണു മരിച്ച ഫൈസൽ. ഏഴാം മൈൽ സെന്റ് തോമസ് സ്കൂളിലാണ് പഠിക്കുന്നത്. അമ്മയുടെ ബന്ധുക്കൾക്കൊപ്പമായിരുന്നു ഫൈസൽ താമസിച്ചിരുന്നത്.

RELATED ARTICLES

Most Popular

Recent Comments