കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച, മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയുടെ കമ്മൽ കവർന്നു, ഒടുവിൽ ട്വിസ്റ്റ്

0
98

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോക്കുചൂണ്ടി കമ്മൽ മോഷ്ടിച്ചത്. കാട്ടാക്കട പുല്ലുവിളാകത്ത് ഇന്ന് രാവിലെയാണ് കവർച്ച നടന്നത്.

സംഭവം നടക്കുമ്പോൾ വയോധികയായ സ്ത്രീയും കൊച്ചുമകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാൽ വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

സമീപത്തെ കഞ്ചാവ് സംഘങ്ങളെ കേന്ദ്രീകരിച്ച് കാട്ടാക്കാട പൊലീസ് അന്വേഷണം ആരംഭിച്ചു.