കേരളത്തിന് സ്വന്തമായി, കെ സ്റ്റോര്‍ എന്ന പേരില്‍ ഷോപ്പിങ് സെന്ററുകൾ വരുന്നു

0
75

തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി, കെ സ്റ്റോര്‍ എന്ന പേരില്‍ ഷോപ്പിങ് സെന്‍്ററുകള്‍ വരുന്നു.
തെരഞ്ഞെടുക്കപ്പെട്ട 1000 റേഷന്‍ കടകളെ കെ സ്റ്റോറായി ഉയര്‍ത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ മുതല്‍ ബാങ്കിങ് സേവനങ്ങള്‍ വരെ ഒറ്റ കുടക്കീഴിലാക്കിയുള്ള സര്‍ക്കാര്‍ കടകള്‍ക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ജൂണില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌മാര്‍ട്ട് റേഷന്‍കടകള്‍ ആശയം രൂപം മാറിയാണ് സ്‌മാര്‍ട്ട് ഷോപ്പിങ് സെന്‍്ററുകളിലേക്ക് എത്തുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ കടകള്‍ വീതം ഈ സേവനം നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് പകരം 1000 ചതുരശ്ര അടിയ്ക്ക്‌ മുകളിലുള്ള ഷോപ്പിങ് സെന്‍്ററുകളാണ് കെ സ്റ്റോറുകള്‍.

ഗ്രാമപ്രദേശങ്ങളിലെ ലൈസന്‍സികള്‍ക്ക് മുന്‍ഗണന നല്‍കും. റേഷന്‍ ഉത്‌പന്നങ്ങള്‍ക്കൊപ്പം പാലും പച്ചക്കറിയും പലവ്യഞ്ജനങ്ങളും കെ സ്റ്റോറില്‍ നിന്ന് വാങ്ങാം. പുറമെ, കറണ്ട് ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാം. എ.ടി.എം സൗകര്യവും കെ സ്റ്റോറില്‍ ഉണ്ടാകും